കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

Webdunia
ശനി, 23 ഫെബ്രുവരി 2013 (10:27 IST)
PRO
PRO
നരിപ്പറ്റ കുമ്പളച്ചോലയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കെ ടി ചന്ദ്രന്‍ മാസ്റ്ററിന്റെ വീടിനുനേരെയാണ് ബോംബേറ്‌ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ സംഭവം.

വീടിന്റെ ജനല്‍ ചില്ല്‌ തകര്‍ന്നിട്ടുണ്ട്‌. ആര്‍ക്കും പരുക്കില്ല. കേസില്‍ കുറ്റ്യാടി പൊലീസ്‌ അന്വേഷണം തുടങ്ങി.