കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ യോഗ്യരായ നേതാക്കള്‍ ഉണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പരാമര്‍ശം. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയാല്‍ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയ്ക്ക് തുടരനാവുകയില്ലെന്നും കോണ്‍ഗ്രസില്‍ വേറെയും യോഗ്യരായ നേതാക്കള്‍ ഉണ്ടെന്നുമാണ് പി പി തങ്കച്ചന്‍ പറഞ്ഞത്.
ഒരു പ്രമുഖ മലയാളം വാര്‍ത്തചാനലിലാണ് പി പി തങ്കച്ചന്‍ ഈ പരാമര്‍ശം നടത്തിയത്. സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ ലഭിച്ചില്ലെങ്കില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ ഏല്‍പ്പിക്കുമെന്നും ഇതുവരെ അതിനായി ഒരു ജഡ്ജിയെയും കണ്ടുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണമായിരിക്കും നടത്തുകയെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടായി എന്ന് പി പി തങ്കച്ചന്‍ സമ്മതിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പി പി തങ്കച്ചന്‍ വ്യക്തമാക്കി.