കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ലീഗ് ഇടപെടുന്നു

Webdunia
ഞായര്‍, 3 ഏപ്രില്‍ 2016 (13:29 IST)
ഡല്‍ഹിയില്‍ ആറു ദിവസമായി നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ തര്‍ക്കത്തില്‍ ലീഗ് ഇടപെടുന്നു. ഉമ്മന്‍ചാണ്ടി തന്നെ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ നയിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഹൈദരാലി തങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.
 
കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സഹചര്യത്തിലാണ് ലീഗിന്റെ ഇടപെടല്‍. അടിയന്തര നേതൃ യോഗം പാണക്കാട് ചേര്‍ന്ന ശേഷം എ കെ ആന്റണിയെയും ഗുലാം നബി ആസാദിനെയും നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ച് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഹൈദരാലി തങ്ങള്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടന്‍‌തന്നെ തീരുമാനം ആകുമെന്ന് മുഖ്യമന്ത്രി ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം.