കോണ്‍ഗ്രസിന് എത്ര ഹെലികോപ്ടറുകളും വാങ്ങാനാകും‍: വിഎസ്

Webdunia
ഞായര്‍, 27 മാര്‍ച്ച് 2011 (12:46 IST)
PRO
PRO
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഓരോ ജില്ലയ്ക്കും ഓരോന്ന് എന്ന രീതിയില്‍ ഹെലികോപ്ടര്‍ വാങ്ങാനാകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ ഹെലികോപ്ടറിലാണ് പ്രചരണം നടത്തുന്നത്. സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി തുടങ്ങിയവയില്‍ നിന്ന് കോടികള്‍ കോണ്‍ഗ്രസ് സമ്പാദിച്ചിട്ടുണ്ട്. അതുപയോഗിച്ച് അവര്‍ക്ക് രണ്ട് ഹെലികോപ്ടറല്ല, കേരളത്തിലെ ഓരോ ജില്ലയ്ക്കായി ഓരോ ഹെലികോപ്ടര്‍ വാങ്ങാവുന്നതേയുള്ളു- വി എസ് പറഞ്ഞു.

പണ്ടൊക്കെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിവന്നത് കാറിലായിരുന്നു. ഇപ്പോള്‍ അത് മാറി ഹെലികോപ്ടറിലായിട്ടുണ്ട്. ഇടതുമുന്നണി പ്രചരണം നടത്തുന്നത് ഇപ്പോഴും കാറിലും കാല്‍നടയായുമാണ്. എന്നാല്‍ കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച പണം കൊണ്ട് ഹെലികോപ്ടര്‍ വാങ്ങി പ്രചരണം നടത്തുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.