കോടികളുടെ അഴിമതി: വി എസിന്‍റെ പങ്ക് അന്വേഷിക്കണം

Webdunia
ബുധന്‍, 8 ഫെബ്രുവരി 2012 (15:32 IST)
ആറന്‍‌മുള വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നു എന്നും ഇക്കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍റെ പങ്ക് സി ബി ഐ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.

‘ആറന്‍‌മുള വിമാനത്താവള കുംഭകോണം’ എന്നാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളെ പി സി ജോര്‍ജ് വിശേഷിപ്പിച്ചത്.

നീര്‍ത്തടം നികത്തി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. ഇതില്‍ വി എസിന്‍റെ പങ്ക് അന്വേഷിക്കണം - ജോര്‍ജ് ആവശ്യപ്പെട്ടു.