കോടതി വളപ്പില്‍ അഭിഭാഷകരും ആര്‍പി‌എഫ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി

Webdunia
ചൊവ്വ, 4 മാര്‍ച്ച് 2014 (19:37 IST)
PRO
PRO
വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അഭിഭാഷകനായ കൃഷ്ണേന്ദുവിനെയും വികലാംഗനായ സഹോദരനെയും മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴി വെച്ചത്.

പ്ലാറ്റ്‌ഫോം ടിക്കറ്റിനെ ചൊല്ലിയായിരുന്നു അഭിഭാഷകനും ആര്‍പിഎഫും തമ്മില്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇരുവരെയും ആര്‍പിഎഫ് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു തര്‍ക്കവും സംഘര്‍ഷവും തുടര്‍ന്ന് വെടിവെപ്പുമുണ്ടായത്. രണ്ട് തവണ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.