കൊല്ലത്ത് കോണ്‍ഗ്രസ്‌ പദയാത്രയ്‌ക്ക് നേരെ കല്ലേറ്

Webdunia
വെള്ളി, 31 ജനുവരി 2014 (14:23 IST)
PRO
PRO
കോണ്‍ഗ്രസ്‌ പദയാത്രയ്‌ക്ക് നേരെ കല്ലേറ്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്‌ പദയാത്രയ്‌ക്ക് നേരെ ആണ് കല്ലേറ് ഉണ്ടായത്‌.

പദയാത്ര കൊട്ടാരക്കര മൈലത്ത്‌ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്‌.

കല്ലേറിന്‌ പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന് ഡിസിസി പ്രസിഡന്റ്‌ പ്രതാപവര്‍മ്മ തമ്പാന്‍ ആരോപിച്ചു.