കൊല്ലത്ത് അധ്യാപികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊല്ലാന്‍ ശ്രമം

ബുധന്‍, 3 ജൂലൈ 2013 (17:40 IST)
PRO
PRO
കൊല്ലം പരവൂരില്‍ അധ്യാപികയെ ട്രെയിനില്‍ നിന്ന് സിആര്‍പിഎഫ് ജവാന്മാര്‍ തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട സ്വദേശിനി ദീപയെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ജവാന്മാരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

വൈകുന്നേരം മൂന്നരയോടെ കൊല്ലം പരവൂര്‍ സ്‌റ്റേഷനിലെത്തിയ ഐലന്റ്‌ എക്‌സ്പ്രസിലേയ്‌ക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ്‌ സംഭവം. നീങ്ങിത്തുടങ്ങിയ ട്രെയിനിലേയ്‌ക്ക് ദീപ ഓടിവന്ന്‌ കയറാന്‍ ശ്രമിച്ചപ്പോള്‍ വാതിലില്‍ നിന്ന ജവാന്മാര്‍ താഴേക്ക്‌ തളളിയിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക