കൊലക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു

Webdunia
ശനി, 22 ഫെബ്രുവരി 2014 (17:12 IST)
PRO
PRO
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. മണ്ണന്തല സ്വദേശിയും ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെട്ട പ്രതിയുമായ കാക്കോട്ട മനോജ് (36) ആണ് മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. മണ്ണന്തല മാര്‍ക്കറ്റ് ജംഗ്ഷില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. തുടര്‍ന്ന് സ്റ്റേഷനിലെ സെല്ലില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടു.

പുറത്ത് കാത്തുനിന്ന സഹായിയുടെ ബൈക്കില്‍ ആണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.