കൊടുങ്ങല്ലൂരമ്മയും ജഡ്ജിയമ്മാവനും കൈവിട്ടു; ഇനി ആര് !

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (15:10 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പും അതിന് ശേഷവും ദൈവ വിശ്വാസത്തിന് ഒരു കുറവും ഇവര്‍ വരുത്തിയില്ല. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോവുകയായിരുന്നു ദിലീപിന്റെ കുടുംബം. എന്നാല്‍ ഇനി ദൈവവിശ്വാസവും ദിലീപിന് നഷ്ടപ്പെടുമോ എന്നാണ് പലരും ചോദിക്കുന്നത്.
 
പലര്‍ക്കും ഇങ്ങനെ ഒരു സംശയം ഉടലെടുക്കാന്‍ കാരണമുണ്ട്. ദിലീപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഒന്നും തന്നെ ഫലം കണ്ടില്ല എന്നതാണ്. നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് ദിലീപ് ഭാര്യ കാവ്യമാധവനും ഒന്നിച്ച് കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകാന്‍ ദിലീപിന്റെ സഹോദരന്‍ പൊന്‍കുന്നത്തെ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നും ഫലം കണ്ടില്ല.
 
ദിലീപ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അന്ന് ഭാര്യ കാവ്യ മാധവനൊപ്പം ആയിരുന്നു ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം. അന്ന് ദിലീപും കാവ്യയും ശത്രു സംഹാര പൂജ അടക്കം ഒട്ടേറെ വഴിപാടുകള്‍ കഴിച്ചാണ് അവിടെ നിന്ന് മടങ്ങിയത്. സ്വര്‍ണത്താലിയും സമര്‍പ്പിച്ചിരുന്നു. പിന്നീട് അതിന് ശേഷം ദിലീപ് ഒറ്റയ്ക്ക് ആലുവയ്ക്ക് അടുത്തുള്ള കടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. പക്ഷേ അതുകൊണ്ടും കാര്യമൊന്നും ഉണ്ടായില്ല എന്നു വേണം പറയാന്‍. 
Next Article