കൊച്ചി മെട്രോയുടെ കോച്ചുകളുടെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം

Webdunia
വെള്ളി, 24 മെയ് 2013 (21:00 IST)
PRO
PRO
കൊച്ചി മെട്രോയിലെ കോച്ചുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും രൂപകല്‍പ്പന സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ക്ക് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം. ബാംഗ്ലൂര്‍ മെട്രോയില്‍ ഉപയോഗിച്ചതിനേക്കാള്‍ നീളം കൂടിയ കോച്ചുകളാണ് കൊച്ചി മെട്രോയില്‍ ഉപയോഗിക്കുക. മൂന്ന് കോച്ചുകളാണ് മെട്രോ ട്രെയിനില്‍ ഉള്ളത്.

ആയിരം പേര്‍ക്ക് ഒരു ട്രെയിനില്‍ സഞ്ചാരിക്കാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് മിനിട്ട് ഇടവിട്ട് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത ആര്‍ജിക്കാവുന്ന വിധത്തിലാണ് മെട്രോയുടെ രൂപ കല്‍പ്പന. എന്നാല്‍ കൊച്ചി മെട്രോയുടെ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ്. ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോയുടെ വേഗത മണിക്കൂറില്‍ 34 കിലോമീറ്റര്‍ മാത്രമായിരിക്കും. പ്ലാറ്റ്‌ഫോമുകളുടെ നീളം 70 മീറ്ററായിരിക്കും.

സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ യാതൊരു പ്രതിസന്ധിയും കൊച്ചി മെട്രോ റെയിലിന് ഇപ്പോഴില്ലെന്ന് ചെയര്‍മാന്‍ സുധീര്‍ കൃഷ്ണ പറഞ്ഞു. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, ഡിഎംആര്‍സി പ്രോജക്ട് കണ്‍സള്‍ട്ടന്റ് എസ് ഡി ശര്‍മ്മ എന്നിവരെ കൂടി ഉള്‍പ്പെടുത്തി.