ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ചുപേര്‍ പ്രതികളായ കൊക്കെയന്‍ കേസില്‍, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണികുക.
നടന്‍ ഷൈന്‍ ടോം ചാക്കോ, കോഴിക്കോട്സ്വദേശിനി രേഷ്മ രംഗസ്വാമി, ബംഗളൂരു വളയം സ്വദേശിനി ബ്ലസി സില്‍വര്‍സ്റ്റാര്‍, സ്നേഹ, ടിന്‍സി എന്നിവരുടെ ജാമ്യപേക്ഷയാണ് ഇന്ന് പരിഗണിക്കുക.
കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.