തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ ഐ എ. ഹൈക്കോടതിയില്‍ പ്രതികള്‍ നല്കിയ ജാമ്യാപേക്ഷയെ ആണ് എന്‍ ഐ എ എതിര്‍ത്തത്.
കൈവെട്ട് കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ എന്‍ ഐ എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയതിനു പിന്നാലെയാണ് പ്രതികളുടെ ജാമ്യാപേക്ഷയെയും എതിര്‍ത്തത്.
പ്രതികളില്‍ 13 പേരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും വിട്ടയച്ച ആറുപേരെ കൂടി ശിക്ഷിക്കണമെന്നുമാണ് അപ്പീലിലെ ആവശ്യങ്ങള്‍. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ പത്ത് പേര്‍ക്ക് എട്ട് വര്‍ഷം തടവും മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്.
കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട 10 പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ് ശിക്ഷയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നു പേര്‍ക്ക് രണ്ടു വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു.