കേരള ലോട്ടറിക്ക് ഒക്ടോബര്‍ മുതല്‍ പുതിയരൂപം

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2010 (16:31 IST)
കേരള സംസ്ഥാന ലോട്ടറി ഒക്ടോബര്‍ മുതല്‍ പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പുതിയ ലോട്ടറി നിലവില്‍ വരും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറിക്ക് പുതിയപേരും സമ്മാന തുകയും നിശ്ചയിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി മരവിപ്പിച്ച സ്കീമുകളിലെ ലോട്ടറികള്‍ക്കു പകരം വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

ഏജന്‍റുമാര്‍ക്ക്‌ വിറ്റ ടിക്കറ്റുകള്‍ക്ക്‌ പകരം ടിക്കറ്റുകള്‍ നല്‍കുമെന്നും ലോട്ടറി വാങ്ങിയ സാധാരണക്കാര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും മന്ത്രി അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന്‌ മുന്‍കൂര്‍ നികുതി വാങ്ങുന്നകാര്യം നിയമവശം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.