കേരള ബജറ്റ് 2014: അനാഥക്കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെ സര്‍ക്കാര്‍ ചെലവില്‍ പഠിക്കാം, നിര്‍ധനരോഗികള്‍ക്ക് 1000രൂപ ചികിത്സാസഹായം

Webdunia
വെള്ളി, 24 ജനുവരി 2014 (09:51 IST)
PRO
അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി.

നിര്‍ദ്ധനരായ ജോലികള്‍ക്ക് 100 രൂപ ചികിത്സാസഹായം നല്‍കും. മത്സ്യമേഖലയിലെ മണ്ണെണ്‍ന സ്ബ്സിഡിക്കും 2കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. സംരഭകരായ വിദ്യാര്‍ഥികള്‍ക്ക് യുവപ്രതിഭാ അവാര്‍ഡ് ബിരുദതലത്തിലുള്ള വിദ്യാര്‍ഥികളുടെ മികച്ച വ്യവസായ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ പുരസ്കാരം നല്‍കും.

രാവിലെ ഒന്‍പതിനു നിയമസഭയില്‍ അവതരിപ്പിക്കാനാരംഭിച്ച ബജറ്റ് പ്രസംഗത്തിന്റെ ബി‌പി‌എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്ന് കെ എം മാണി പറഞ്ഞു.

കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍ നടപ്പിലാക്കും. പ്രീമിയത്തില്‍ 90 ശതമാനം സര്‍ക്കാര്‍ വഹിക്കും. ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള യു‌ഡി‌എഫിന്റെ പ്രചാരണത്തിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തുടക്കമിടുകയാണ്.