ആവേശം മുറ്റിനിന്ന പ്രചാരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തില്‍. സംസ്ഥാനത്തെ 20,508 ബൂത്തുകള്‍ രാവിലെ ഏഴുമുതല്‍ സജീവമാണ്. ഇരുപത് മണ്ഡലങ്ങളിലായി മൊത്തം 217 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അഞ്ച് മണിവരെ വോട്ടവകാശം രേഖപ്പെടുത്താം.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ (20) മത്സരിക്കുന്നത്. അതേസമയം, ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പത്തനംതിട്ടയിലും. ഏറ്റവും കുറച്ച് വോട്ടര്‍മാരുള്ളത് പൊന്നാനിയില്‍. നാലുപേര്‍ മാത്രം മത്സരിക്കുന്ന മലപ്പുറത്താണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ത്ഥികള്‍.
സംസ്ഥാനത്ത് മൊത്തം 2000 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ട്. ഇതില്‍ 532 എണ്ണത്തില്‍ പ്രശ്ന സാധ്യത ഉണ്ടെന്നും കണക്കാക്കുന്നു.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ മൊത്തം 60,000 സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് നടന്ന് കൃത്യം ഒരു മാസം കഴിയുമ്പോളാണ് ഫലം അറിയുക. മെയ് 16 ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരും.