കേരളത്തില്‍ മദ്യഉപഭോഗം വര്‍ധിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേരളത്തില്‍ മദ്യഉപഭോഗത്തില്‍ നേരിയ വര്‍ധനവ് മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് കരുതാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് ശരിയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സമ്മതിച്ചു. സംസ്ഥാനത്തെ സ്റ്റാര്‍പദവിയില്ലാത്ത ബാറുകളെ കുറിച്ചുള്ള സിഎജിയുടെ പരാമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ മദ്യഉപഭോഗത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് കാണിക്കുന്ന സത്യവാംങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. അത് പരിശോധിക്കവെയാണ് നേരിയ വര്‍ധന മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് കരുതാനാകില്ലെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്. മദ്യഉപഭോഗം വര്‍ധിച്ചുവരുന്നുണ്ടെന്നും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സമ്മതിച്ചു.
2011-12 വര്‍ഷത്തേക്കാള്‍ 2012-13 വര്‍ഷത്തില്‍ 648 കോടി രൂപയുടെ മദ്യം ബിവറേജ് ഒട്ട് ലെറ്റുകള്‍ വഴി വിറ്റതായും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ സ്റ്റാര്‍ പദവിയില്ലാത്ത 418 ബാറുകളെ കുറിച്ച് ഭരണഘടനാ സ്ഥാപനമായ സിഎജി പരാമര്‍ശം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.