കേരളത്തിലെ ദുര്‍ഭരണം കൊണ്ടാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലായതെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പൊതുവിപണിയിലെ വിലയില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജിയില്‍ വിധി പറയുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇതോടെ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി തള്ളിയത്.
കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടെങ്കില്‍ നിരക്ക് കൂട്ടി നഷ്ടം നികത്താന്‍ തയ്യാറാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും സൌജന്യയാത്ര അനുവദിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.