കേരളത്തിലെ എടിഎം‌ കവർച്ചയ്ക്ക് പിന്നിൽ ദില്ലി പൊലീസ് !

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (12:46 IST)
കേരളത്തില്‍ അടുത്തിടെ നടന്ന  എടിഎം കവർച്ചകളുടെ ബുദ്ധി കേന്ദ്രം ഡല്‍ഹി പൊലീസിന്റെതെന്ന് വെളിപ്പെടുത്തല്‍. ഇതിന്റെ സൂത്രധാരന്‍ ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ അസ് ലുബ്ഖാനാണെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
 
അസ് ലുബ്ഖാനും ഷക്കർപൂർ സ്വദേശിയായ മറ്റൊരാളും കൂടി ചേർന്നാണ് കവർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സുരേഷ് പറയുന്നത്. ഇതിന്റെ പേരില്‍ ഇയാള്‍ സസ്പെന്‍ഷനിലുമായിരുന്നു. സംഭവം പുറത്ത് വന്നതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇവരെ പിടികുടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Article