കേരളത്തിന് മാത്രമായി പദ്ധതിയില്ല: രവി

Webdunia
ശനി, 21 ഫെബ്രുവരി 2009 (16:51 IST)
PROPRO
കേരളത്തിലെ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേകകേന്ദ്ര പദ്ധതി ആ‍വിഷ്‌ക്കരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രവാസികള്‍ക്കു മാത്രം ക്ഷേമ പദ്ധതി കൊണ്ടു വന്നുവെന്ന നേട്ടം തനിക്ക് ആവശ്യമില്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ മുഴുവന്‍ പ്രവാസികള്‍ക്കും വേണ്ട പദ്ധതിയെക്കുറിച്ച് മാത്രമേ തനിക്ക് ചിന്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.