ഇപ്പോള്‍ കേരളം ഭരിക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ആര്യാടന്‍ മുഹമ്മദ് ഘടക കക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സ്വന്തം കക്ഷികളിലെ എം എല്‍എമാര്‍ക്ക് ഇവര്‍ അന്യായമായി ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെയും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെയും ഇവര്‍ അവഗണിക്കുകയാണെന്നും ആര്യാടന്‍ കുറ്റപ്പെടുത്തി.
ഘടകകക്ഷി മന്ത്രിമാര്‍ക്ക് വേണ്ടിയാണോ ഈ ഭരണമെന്നും ആര്യാടന്‍ ചോദിച്ചു. എന്നാല്‍ ആര്യാടന്റെ വിമര്‍ശനത്തിന് മറുപടി പറയാനോ വിശദീകരണം നല്‍കാനോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. തൃക്കാക്കര എം എല്‍ എ ബെന്നി ബെഹനാനാണ് വിഷയം എടുത്തിട്ടത്.
ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എം എല്‍ എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ബെന്നി ബെഹനാന്റെ പരാതി.