കേന്ദ്ര ഫണ്ടുകള്‍ ലഭിക്കുന്നില്ല - എം.എ ബേബി

Webdunia
തിങ്കള്‍, 3 മാര്‍ച്ച് 2008 (16:08 IST)
KBJWD
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ട് സംസ്ഥാനത്തിന് കിട്ടുന്നില്ലെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു. ഈ മേഖലകളില്‍ കേരളം ഏറെ നേട്ടങ്ങള്‍ കൈവരിച്ചതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്‍റെ ഈ മനോഭാവം തുടരുകയാണെങ്കില്‍ കേരളം താമസിയാതെ തന്നെ രാജ്യത്തെ പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു. സ്ത്രീകളും ആരോഗ്യവും പുതിയ സമീപനങ്ങളും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ദേശീ‍യ അസോസിയേഷനും കേരള സര്‍വ്വകലാശാലയും സംയുക്തമായാണ് മൂന്ന് ദിവസത്തെ സെമിനാ‍ര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.