കെ സുധാകരനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ പോസ്റ്റര്‍ പ്രചരണം

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (12:00 IST)
PRO
കണ്ണൂരില്‍ കെ സുധാകരന് ലോകസഭ സീറ്റ് നല്‍കുന്നതിനെതിരെ പോസ്റ്ററുകള്‍. ഗ്രൂപ്പ്​ രാഷ്ട്രീയത്തിന്റെ വക്താവായ സുധാകരനെ മ‍ത്സരിപ്പിക്കരുതെന്ന്​ ആവശ്യപ്പെടുന്ന പോസ്റ്റര്‍ ജനകീയ മുന്നണിയുടെ പേരിലുള്ളതാണ്

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവിനാണോ വികസന നായകനാണോ സീറ്റ് നല്‍കേണ്ടതെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍‍.

പോസ്റ്ററുകളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി രംഗത്തിറങ്ങിയ സി എം ഇബ്രാഹിമിനെ സ്ഥാനര്‍ത്ഥി ആക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലും നഗരത്തിലെ പ്രധാന ഇടങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.