കെ സി ജോസഫിന്റെ പരാതിയെത്തുടർന്ന് മുഖ്യമന്ത്രി പിന്മാറി; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം മാറ്റി

തിങ്കള്‍, 22 മെയ് 2017 (16:28 IST)
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിന്റെ അവസാന നിമിഷമാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി വരില്ലെന്ന് അറിയിച്ചത്.  ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നാണ് പുസ്തകത്തിന്റെ പേര്.
 
കെ സി ജോസഫ് എംഎഎൽഎ പുസ്തകത്തിനെതിരെ കത്തുനൽകിയതിനെ തുടർന്നാണു തീരുമാനം. ജേക്കബ് തോമസ് സർവീസിലിരിക്കെ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയതെന്നാന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കരുതെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടിരുന്നു. 
 
എന്നാൽ കോൺഗ്രസുകാർ ചടങ്ങ് അലങ്കോലമാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് കണക്കിലെടുത്താണ് പ്രകാശനം മാറ്റിവച്ചതെന്ന് ജേക്കബ് തോമസ് പറഞ്ഞത്. പുസ്തകത്തില്‍ പല നിർണായക വെളിപ്പെടുത്തലുകളും ഉണ്ടെന്നാണ് സൂചന. 
 
മുന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പരോക്ഷ വിമർശനമുള്ളതു വാർത്തയായിരുന്നു. ബാർകേസിനെക്കുറിച്ചു പരാമർശിക്കുന്ന അധ്യായത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിൽ രൂപപ്പെട്ട ഐക്യമില്ലായ്മയെക്കുറിച്ചും അട്ടിമറി ശ്രമങ്ങളെക്കുറിച്ചും പറയുന്നത്. 

വെബ്ദുനിയ വായിക്കുക