കെ‌എസ്‌ഇ‌ബിയിലും കെഎസ്‌ആര്‍ടിസിയിലും പെന്‍ഷന്‍പ്രായം 58 വയസായി ഉയര്‍ത്തും

Webdunia
വെള്ളി, 15 നവം‌ബര്‍ 2013 (14:30 IST)
PRO
വൈദ്യുതി ബോര്‍ഡിലും കെഎസ്ര്‍ആര്‍ടിസിയിലും പെന്‍ഷന്‍പ്രായം 58 വയസായി ഉയര്‍ത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

മലപ്പുറത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്യാടന്റെ ഈ അഭിപ്രായം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അത് 65 ആക്കണമെന്നാണ് താന്‍ പറയുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് തനിക്ക് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ വകുപ്പുകളായ കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയിലും പെന്‍ഷന്‍ പ്രായം 58 വയസാക്കുമെന്നും ആര്യാടന്‍ പറഞ്ഞു. കൈയടികളോടെയാണ് ആര്യാടന്റെ പ്രഖ്യാപനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.