കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ചലച്ചിത്ര താരങ്ങളായ ദിലീപും ഇടവേള ബാബുവും
രാജിവെച്ചേക്കും. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
രാഷ്ട്രീയക്കാരെ ബോര്‍ഡിലെ പ്രധാനചുമതല ഏല്‍പ്പിച്ചതില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദം സൃഷ്‌ടിച്ച കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവാണ് ഒരു ബോര്‍ഡ് അംഗം.
ചലച്ചിത്രമേഖലയുടെ ഉന്നമനത്തിന് പുതിയ നിയമനം തടസമാണെന്നാണ് ആരോപണം. എന്നാല്‍ നിയമനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ്ചലച്ചിത്ര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.