പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ ധാരണയായതോടെ കെഎസ്‌ആര്‍ടിസിയിലെ സിഐടിയു വിഭാഗം ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയതിനു 6000 എംപാനല്‍ ജീവനക്കാരോടു ജോലിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ മാനേജ്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സി ഐ ടി യു സമരത്തിന് ആഹ്വാനം ചെയ്തത്.
പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. കെ എസ് ആര്‍ ടി സി പണിമുടക്ക് ആരംഭിച്ചതോടെ വടക്കന്‍ കേരളത്തില്‍ യാത്രാ ക്ലേശം രൂക്ഷമായിരുന്നു.
ബസ് മുടങ്ങിയത് കെ എസ് ആര്‍ ടി സിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. നിരവധി ബസുകള്‍ക്ക് സമരാനുകൂലികള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.