കെഎസ്ആര്‍ടിസി ഡ്രൈവറെ തീവച്ചു

Webdunia
നെയ്യാറ്റിന്‍‌കരയ്ക്ക് സമീപം പൂവ്വാറിനടുത്ത് കെ എസ് ആര്‍ ടിസി ബസ് ഡ്രൈവറെ ബസിനുള്ളില്‍ കെട്ടിയിട്ട് തീവച്ചു. ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവര്‍ വിജയാംബര രാജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളുപ്പിന് മൂന്ന് മണിയോടെ ആയിരുന്നു ആക്രമണം. നിലവിളി കേട്ടെത്തിയവരായിരുന്നു ഡ്രൈവറെ രക്ഷപെടുത്തിയത്. ബസിന്‍റെ പിന്‍ഭാഗം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്.

ബസില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുന്ന ചില സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസിനുള്ളില്‍ തന്നെയാണ് കിടന്നിരുന്നത്. ഇതിലുള്ള വൈരാഗ്യമാവും അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

പാരലല്‍ സര്‍വീസുകാരുമായി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.