എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്താനെത്തിയപ്പോള്‍ കാണാന്‍ കഴിയാതിരുന്നത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.
ചിന്തിക്കുകപോലും ചെയ്യാത്ത കാര്യം വിവാദമായതില്‍ വേദനയുണ്ടെന്നും പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ ഉദ്ദേശിച്ചില്ലെന്നും വി എം സുധീരന്‍ പറഞ്ഞു.
സമുദായ നേതാക്കളോട് ബഹുമാനം മാത്രമാണ് തോന്നിയിരുന്നതെന്നും സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ചയ്‌ക്ക് പറ്റിയ സമയമായിരുന്നില്ല രാവിലത്തേതെന്നും സുധീരന്‍ വിശദീകരിച്ചു.
പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ സമുദായ നേതാക്കള്‍ ഇടപെടരുതെന്നും സമുദായ നേതാക്കള്‍ അവരുടെ മേഖലയില്‍ പ്രവര്‍ത്തിക്കട്ടെയെന്നും തങ്ങള്‍ തങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാമെന്നും സുധീരന്‍ പറഞ്ഞു.