കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2011 (14:54 IST)
PRO
മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്‌ സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ അസീസ്‌ ആണ്‌ ഹര്‍ജി സമര്‍പ്പിച്ചത്.

ബിനാമി പേരില്‍ കുഞ്ഞാലിക്കുട്ടി ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ്‌ കുഞ്ഞാലിക്കുട്ടിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ തിരുവന്തപുരം പി ടി പി നഗറില്‍ ഉള്‍പ്പെടെ രണ്ടേകാല്‍ കോടി രൂപയുടെ ഭൂമി വാങ്ങിയെന്നും രേഖകളില്‍ 28 ലക്ഷം രൂപ മാത്രമേ കാണിച്ചിട്ടുള്ളൂവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 14ലേക്ക്‌ ഹര്‍ജി മാറ്റി.