കാലിക്കറ്റ്‌ സര്‍വകലാശാല ജീവനക്കാരുടെ വിദേശ യാത്ര; സംഘടനകള്‍ പരാതി അയച്ചു

Webdunia
ഞായര്‍, 12 ജനുവരി 2014 (10:56 IST)
PRO
കാലിക്കറ്റ്‌ സര്‍വകലാശാലയിലെ ഉന്നതര്‍ ഒ‍ദ്യോഗിക പദവി മറച്ചുവച്ച്‌ വിദേശയാത്ര നടത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ജീവനക്കാരുടെ സംഘടനകള്‍ പരാതി അയച്ചു.

സര്‍വകലാശാല പ്രൊവൈസ്‌ ചാന്‍സലര്‍, സിന്‍ഡിക്കറ്റ്‌ അംഗങ്ങള്‍ മുതല്‍ വനിതാ ജീവനക്കാര്‍ വരേയുളളവര്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചു വച്ച്‌ വിദേശയാത്ര നടത്തിയത്. സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ എന്ന്‌ വീസയില്‍ ചേര്‍ത്താണ്‌ പ്രൊവൈസ്‌ ചാന്‍സലര്‍ വിദേശയാത്ര നടത്തിയത്‌. സര്‍വകലാശാലയിലെ വനിതാ ജീവനക്കാരാവട്ടെ ഹൗസ്‌ വൈഫ്‌ എന്നാണ്‌ ജോലിയുടെ കോളത്തില്‍ ചേര്‍ത്തത്‌.

സര്‍വകലാശാലയുടെ പേര്‌ കളങ്കപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്‌ ജീവനക്കാരുടെ സംയുക്‌ത സമിതി പരാതി അയച്ചത്‌. കേന്ദ്രവിദേശകാര്യ മന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി, ചീഫ്‌ പാസ്പോര്‍ട്ട്‌ ഒ‍ഫീസര്‍ തുടങ്ങിയവര്‍ക്കെല്ലാം സംഘടന പരാതി അയച്ചു കഴിഞ്ഞു.