കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു ഹൌസ് സര്‍ജന്‍മാര്‍ മരിച്ചു
ബുധന്‍, 1 മെയ് 2013 (10:30 IST)
PRO
വാഗമണ്‍ തങ്ങള്‍പ്പാറയില്‍ കാറ് കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാരായ ജോസഫ് ജോര്‍ജ്ജ്, ആന്റോ, അനീഷ്, രതീഷ് എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ വിഷ്ണുദയാല്‍സ്, അല്‍ഫോണ്‍സ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആറംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെങ്കിലും ഇവര്‍ അപകടനില തരണം ചെയ്തതായാണ് കരുതുന്നത്.
രാത്രി 10 മണിയോടെയാണ് നിയന്ത്രണം വിട്ട് കാര്‍ 1200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ മൃതദേഹങ്ങള്‍ അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബന്ധുക്കള്‍ക്കായി വിട്ടുനല്‍കും.ഇന്നലെ രാത്രി ഒമ്പതരയോടെ അപകടം നടന്നുവെങ്കിലും പന്ത്രണ്ടുമണിയോടെ മാത്രമാണ് അപകടവിവരം നാട്ടുകാര്‍ അറിയുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.