അന്തിമതീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിങ്കളാഴ്ച നടക്കുന്ന അന്തിമയോഗത്തിന് ശേഷമായിരിക്കും. മാര്‍ച്ച് നാലിനിറക്കിയ ഓഫീസ് മൊമ്മൊറാണ്ടത്തിന്റെ തുടര്‍ച്ചയായതിനാല്‍ കരടുവിജ്ഞാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വേണ്ടെന്നാണ് പരിസ്ഥിതിമന്ത്രി വീരപ്പമൊയ്‌ലിയും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിരുന്നത്.
വിജ്ഞാപനം പുറത്തുവരുമോയെന്നറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് കെ എം മാണി പറഞ്ഞിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്കം നിര്‍ണായകമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കര്‍ഷക സ്‌നേഹത്തിന് ഗ്രേഡ് ഇല്ലെന്നും കൂടുതല്‍ കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചയ്ക്കില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കേരളത്തിനുതന്നെ നിര്‍ണയിക്കാനുള്ള സുപ്രധാന അനുമതി ഓഫിസ് മെമ്മോറാണ്ടത്തിലൂടെ പരിസ്ഥിതിവകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമസാധുത വേണമെങ്കില്‍ വിജ്ഞാപനം ആവശ്യമാണ്.