കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ തെറ്റ് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ ഫീല്‍ഡ് സര്‍വേക്ക് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഒരു പൊതുപരുപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിക്കുന്നതിന് കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവിലെ മറ്റ് ശുപാര്‍ശകള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കസ്തൂരി രംഗന്‍ സമിതി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിച്ചിരുന്നത്. തോട്ടം മേഖലകളും ഇങ്ങനെ വനപ്രദേശമായി മാറിയെന്ന അഭിപ്രായം പരിഗണിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് പരിശോധന നടത്തി അഭിപ്രായം അറിയിക്കാമെന്ന് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.