കല്യാണമണ്ഡപത്തില്‍ മോഷണം, താലിമാല നഷ്ടപ്പെട്ടു!

Webdunia
ബുധന്‍, 24 ഏപ്രില്‍ 2013 (12:40 IST)
PRO
PRO
കല്യാണമണ്ഡപത്തില്‍ മോഷണം. വധുവിന്‍റെ താലിമാലയും വിവാഹമോതിരവും ഉള്‍പ്പടെ നാലുപവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയത്തിലാണ് സംഭവം. കരകുളം ചെക്കക്കോണം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

വരന്‍റെ ബന്ധുക്കള്‍ വധുവിനെ ഡ്രസിംഗ്‌ റൂമില്‍ അണിയിച്ചൊരുക്കുന്നതിനിടെയായിരുന്നു മോഷണം. താലിമാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷണം പോകുകയായിരുന്നു. ഡ്രസിംഗ് റൂമിലെ മേശപ്പുറത്ത് വച്ചിരിക്കുകയായിരുന്നു ബാഗ്.

താലികെട്ടാനായി നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടിരിക്കുന്നതായി മനസിലാക്കിയത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് പിന്നീട് ഓഡിറ്റോറിയത്തിന്‍റെ ബാത്ത്‌റൂമില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല.