കലോത്സവം: പാലക്കാട് മുന്നേറുന്നു

ശനി, 17 ജനുവരി 2015 (18:08 IST)
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒരു പകല്‍ കൂടി കടന്നു പോകുമ്പോള്‍ പാലക്കാട് ജില്ല മുന്നേറുന്നു. 271 പോയിന്റുമായാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. 268 പോയിന്റുമായി തൃശൂര്‍ , കോഴിക്കോട് ജില്ലകള്‍ രണ്ടാം സ്ഥാനത്തുണ്ട്. 265 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനത്താണ്.
 
അതേസമയം, കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പല വേദികളിലും മത്സരങ്ങള്‍ വളരെ വൈകിയാണ് ആരംഭിക്കുന്നത്. അപ്പീലുകള്‍ അനിയന്ത്രിതമായി എത്തിയത് മത്സരം അവസാനിക്കുന്നതിനും മറ്റ് മത്സരങ്ങള്‍ തുടങ്ങുന്നതിനും കാലതാമസം വരുത്തുന്നുണ്ട്.
 
കഴിഞ്ഞവര്‍ഷം 857 അപ്പീലുകള്‍ ആയിരുന്നു കലോത്സവവേദിയില്‍ എത്തിയതെങ്കില്‍ ഈ വര്‍ഷം എത്തിയത് 1045 അപ്പീലുകളാണ്.

വെബ്ദുനിയ വായിക്കുക