കലാമേള മൂന്നാം നാളിലേക്ക്; തൃശൂര്‍ മുന്നില്‍

Webdunia
തിങ്കള്‍, 11 ജനുവരി 2010 (11:12 IST)
PRO
PRO
കലയുടെ താളമേളങ്ങളുമായി സുവര്‍ണകലോത്സവം മൂ‍ന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 141 പോയിന്‍റുമായി തൃശൂര്‍ ജില്ല മുന്നേറുന്നു. 136 പോയിന്‍റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് രണ്ടാം സ്ഥാനത്തും 131 പോയിന്‍റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു. 129 പോയിന്‍റുമായി കണ്ണൂരും 128 പോയിന്‍റുമായി എറണാകുളവും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. 88 പോയിന്‍റുമായി വയനാട് ജില്ലയാണ് ഏറ്റവും പിന്നില്‍.

പത്തിനങ്ങള്‍ പൂര്‍ത്തിയായ അറബിക്‌ കലോത്സവത്തില്‍ 50 പോയിന്‍റുമായി തൃശൂര്‍ തന്നെയാണ് മുന്നില്‍‌. 48 വീതം പോയിന്‍റുമായി ആലപ്പുഴയും പാലക്കാടും രണ്ടാമത്‌. കണ്ണൂരും എറണാകുളവും 46 പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്താണ്.

സംസ്കൃത കലോത്സവത്തില്‍ എട്ടിനങ്ങളുടെ ഫലം വന്നപ്പോള്‍ തൃശൂര്‍, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ 40 വീതം പോയിന്‍റോടെ ഒപ്പത്തിനൊപ്പമാണ്‌. രണ്ടു പോയിന്‍റിനു പിന്നില്‍ നില്‍ക്കുന്നതു കോഴിക്കോട്‌, എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട്‌, കാസര്‍കോട്‌ ജില്ലകള്‍. ഇന്നലെ 120 അപ്പീലുകള്‍ കൂടിയെത്തി. ഇതോടെ അപ്പീലുമായി മത്സരിക്കാനെത്തിയവരുടെ എണ്ണം 306 ആയി.

കലോത്സവം മൂന്നാം നാളിലേക്ക് കടക്കുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 15 ഇനങ്ങള്‍ പൂര്‍ത്തിയായി. 81 ഇനങ്ങളുള്ളതില്‍ 66 ഇനങ്ങള്‍ ഇനി പൂര്‍ത്തിയാകേണ്ടതുണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 16 ഇനങ്ങളുടെ മത്സരം പൂര്‍ത്തിയായി. 97 ഇനങ്ങളുള്ളതില്‍ 81 ഇനങ്ങള്‍ ഇനി പൂര്‍ത്തിയാകണം.

സംസ്കൃത കലോത്സവത്തില്‍ 19 ഇനങ്ങളില്‍ എട്ടെണ്ണം പൂര്‍ത്തിയായപ്പോള്‍ 11 ഇനങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളില്‍ പത്തെണ്ണം പൂര്‍ത്തിയായി. ഇനി ഒമ്പതെണ്ണം പൂര്‍ത്തിയാകണം.

അതേസമയം, മത്സരങ്ങള്‍ക്ക് സമയക്രമം പാലിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.