കലാഭവന്‍ മണിയെയും സംഘത്തെയും ആക്രമിച്ചുവെന്ന കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം ഹൈക്കോടതി തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്സിഎസ്ടി നിയമപ്രകാരം കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ പൊലീസ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ആതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ വാഹനപരിശോധനയ്ക്കിടെയാണ് കലാഭവന്‍ മണിയും ഉദ്യോഗസ്ഥരും തമ്മില്‍ പ്രശ്‌നമുണ്ടായത്. മണി മര്‍ദ്ദിച്ചുവെന്ന് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥര്‍ക്കെതിരെ മണിയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വാഹനപരിശോധനയ്ക്ക് മണി വിസമ്മതിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.