കേസില്‍ അന്വേഷണ തലവനായ എഡിജിപി എ ഹേമചന്ദ്രന്റെ ചുമതലയെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പല ഉദ്യോഗസ്ഥരാണ്. അന്വേഷണ മേല്‍നോട്ടമെന്നാല്‍ കര്‍ട്ടനു പിന്നില്‍ പ്രവര്‍ത്തിക്കലാണോയെന്നും കോടതി ചോദിച്ചു. ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ജോപ്പന് കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ശാലു മേനോന്റെ ജാമ്യ അപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ച് ആണ് രണ്ട് ജാമ്യാപേക്ഷകളും പരിഗണിക്കുന്നത്. നേരത്തെ ഇതേ ബഞ്ച് തന്നെ ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയിരുന്നു.