കരുണാകരന്‍ മടങ്ങില്ല - മുരളീധരന്‍

Webdunia
ബുധന്‍, 14 നവം‌ബര്‍ 2007 (14:25 IST)
KBJWD
പാര്‍ട്ടിക്ക് വേണ്ടി എല്ലാ ത്യാഗവും സഹിച്ച അണികളെ ഉപേക്ഷിച്ച് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യത്തെ രക്ഷിക്കാന്‍ സോണിയാഗാന്ധി മാത്രമേയുള്ളൂവെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കരുണാകരനും താനുമടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ സാഹചര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍തക്ക എന്ത് മാറ്റം കോണ്‍ഗ്രസിലുണ്ടെന്ന് കെ.കരുണാകരന്‍ എന്‍.സി.പി അണികളോട് ഇതുവരെ വിശദീകരിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുകയും ജനാധിപത്യമെന്നത് സോണിയാഗാന്ധിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിനെ അംഗീകരിക്കാനാവില്ല.

അവരെ യു.പി.എ അധ്യക്ഷ എന്ന നിലയില്‍ അംഗീകരിക്കാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത്പവാറുമായി മുരളീധരന്‍ വൈകിട്ട് ചര്‍ച്ചകള്‍ നടത്തും.