കരുണാകരന്റെ പ്രതിമ അനാച്ഛാദനം: മുരളിയും പത്മജയും വിട്ടുനിന്നു

Webdunia
ബുധന്‍, 9 ജനുവരി 2013 (12:22 IST)
PRO
PRO
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മക്കളായ പത്മജാ വേണുഗോപാലും കെ മുരളീധരനും പങ്കെടുത്തില്ല. ചടങ്ങിന്റെ നോട്ടീസില്‍ ഇരുവരുടേയും പേര് ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങളെ വേണ്ട വിധം ക്ഷണിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് പ്രതിമ അനാച്ഛാദനം നീണ്ടു പോകുകയായിരുന്നു. ഇതിനിടെയില്‍ തിടുക്കത്തില്‍ ബുധനാഴ്ച അനാച്ഛാദനം നടത്തുകയായിരുന്നു. തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ സ്ഥാപിച്ച പ്രതിമ രാവിലെ എട്ടിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അനാച്ഛാദനം ചെയ്തത്. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ടൗണ്‍ഹാളിന്‌ കെ കരുണാകരന്റ പേര്‌ നാമകരണം ചെയ്‌തു. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

കരുണാകരന്‌ ഏറ്റവും വലിയ സ്മാരകം ജനഹൃദയങ്ങളിലാണെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഭരണത്തിലും കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊന്നാകെ നിറഞ്ഞു നിന്ന നേതാവാണ്‌ കരുണാകരന്‍. കര്‍മംകൊണ്ട്‌ അദ്ദേഹം തൃശൂര്‍ക്കാരനായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.