കരിപ്പൂര്‍ വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ ഒന്നാം പ്രതിയായ കോഴിക്കോട്‌സ്വദേശി ഷഹബാസിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച തള്ളി. ഡിആര്‍ഐയുടെ വാദങ്ങള്‍ക്ക് വേണ്ടത്ര അടിസ്ഥാനമുണ്ടെന്ന് കണ്ടുകൊണ്ടാണ് ഷഹബാസിന്റെ ഹര്‍ജി കോടതി തള്ളിയത്.
കേസിലെ പ്രതികളായ മുന്‍ എയര്‍ഹോസ്റ്റസ് ഹൊറാമസ് സെബാസ്റ്റ്യന്‍, റാഹില എന്നിവരെ കള്ളക്കടത്തിനായി ഏര്‍പ്പെടുത്തിയത് ഷഹബാസാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമുള്ള ഡിആര്‍ഐയുടെ വാദം അഡീഷണല്‍ സിജെഎം കോടതി സ്വീകരിച്ചുകൊണ്ടാണ് ജാമ്യം തള്ളിയത്.
രണ്ട് സ്ത്രീകളും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ദുബായിലായിരുന്ന ഷഹബാസ് പിറ്റേന്നുതന്നെ ബാംഗ്ലൂരിലെത്തി. സബ് ജയിലില്‍ റിമാന്‍ഡില്‍കഴിഞ്ഞിരുന്ന സ്ത്രീകളുമായി ഷഹബാസ് ബന്ധപ്പെട്ടതായും തെളിവുകള്‍ ലഭിച്ചുവെന്നും കോടതിയെ ഡിആര്‍ഐ അറിയിച്ചു.
ഹൊറാമസ് സെബാസ്റ്റ്യനും റാഹിലയും നല്‍കിയിട്ടുള്ള ജാമ്യഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.