കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി

Webdunia
ശനി, 24 മാര്‍ച്ച് 2012 (14:54 IST)
PRO
PRO
കണ്ണൂരില്‍ മുസ്ലീം‌ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗിന്റെ കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം ഉണ്ടായത്.

ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. ലീഗ്‌ നേതാവ്‌ പി കെ കെ ബാവ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിലാണ്‌ സംഘര്‍ഷമുണ്ടായത്‌.

കഴിഞ്ഞ ആഴ്ചയില്‍ കാസര്‍കോട് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴും സംഘര്‍ഷം ഉണ്ടായിരുന്നു. സംഭവത്തില്‍ ലീഗ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.