കണ്ണൂരില്‍ അക്രമം: മൂന്നുപേര്‍ക്ക് വെട്ടേറ്റു

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (16:04 IST)
PRO
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. സിപി‌എം പ്രവര്‍ത്തകനായ പിപി രാജീവ് ബിജെപി പ്രവര്‍ത്തകരായ സി‌എച്ച് ജയരാജ്(29),അനുജന്‍ സ്വരാജ്(21) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സിപി‌എം ബ്രാഞ്ച് കമ്മറ്റിയഗമാ‍യ രാജീവിന് ജോലി ചെയ്യുന്ന വായാട് സഹകരണ ബാങ്കില്‍ നിന്ന് ജോലികഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് തലയ്ക്ക് വെട്ടേറ്റത്. വെട്ടിയത് ബിജെപി പ്രവര്‍ത്തകരാണ് എന്ന് സിപി‌എം ആരോപിച്ചു.

സംഭവത്തിനു പിന്നാലെ ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു. ഏഴോളം സിപി‌എം പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

സിപി‌എം പ്രവര്‍ത്തകനായ രാജീവിനെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനായ ജയരാജിനെ തളിപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിലും സഹോദരന്‍ സ്വരാജിനെ മഗലാപുരത്തേക്കും ചികിത്സക്കായി കൊണ്ടുപോയി.