കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആയുധം കണ്ടെടുക്കാന്‍ സെര്‍ച്ച് വാറന്റ്. കൊല്ലം സി ജെ എം കോടതിയാണ് സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചത്.
അതേസമയം മത്സ്യത്തൊഴിലാളികളെ വെടിവച്ച് തോക്ക് സൈന്യത്തിന്റെ ആയുധമാണെന്നും അത് വിട്ടുനല്‍കാനാകില്ലെന്നും കപ്പല്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തോക്ക് സീല്‍ ചെയ്ത് കപ്പലില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി ഇപ്പോള്‍ ഇന്ത്യ സമുദ്രാതിര്‍ത്തിയില്‍ നങ്കൂരമിട്ടിരിക്കുകയാണ്.