കഞ്ചിക്കോട് ഫാക്ടറി തെരഞ്ഞെടുപ്പ് തട്ടിപ്പ്: എം വിജയകുമാര്‍

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2012 (14:06 IST)
PRO
PRO
കഞ്ചിക്കോട് ഫാക്ടറി ശിലാസ്ഥാപനം ഇപ്പോള്‍ നടത്തുന്നത് ചട്ടലംഘനമാണെന്ന് മുന്‍ മന്ത്രി എം വിജയകുമാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരു തട്ടിപ്പുമാത്രമാണ് ഇതെന്ന് എം വിജയകുമാര്‍ പറഞ്ഞു.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അടുത്തിടെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. 576 കോടി രൂപയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാവും നടപ്പാക്കുക. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഫെബ്രുവരി 21-ന് തറക്കല്ലിടുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അറിയിച്ചിരുന്നു.

റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ലാലു പ്രസാദ് യാദവ് ആണ് 2008-09ലെ റെയില്‍വേ ബജറ്റില്‍, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഫാക്ടറിക്ക് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. ഈ പദ്ധതിക്ക് ഇപ്പോള്‍ തറക്കില്ലിടുന്നത് പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പാണെന്നാണ് എം വിജയകുമാര്‍ പറഞ്ഞത്.