യു ഡി എഫ് സര്‍ക്കാര്‍ വന്നശേഷം ഓരോ വര്‍ഷവും ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു കോടിക്കണക്കിനു രൂപയാണു മന്ത്രി കെ ബാബുവിന് നല്‍കിയതെന്ന് ബിജു രമേശ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി ബാബുവിന് പണം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ പഴ്സനല്‍ സെക്രട്ടറി സുരേഷാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് പറഞ്ഞു.