ഓട്ടോയ്ക്കുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

Webdunia
വെള്ളി, 15 ഫെബ്രുവരി 2013 (11:21 IST)
PRO
തിരുവനന്തപുരത്ത് ഓട്ടോയ്ക്കുള്ളില്‍ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര സ്വദേശി വിനുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃക്കണ്ണാപുരം എംഎല്‍എ. റോഡില്‍ മുത്തൂറ്റ് ഷോപ്പിംഗ് കോംപ്ളക്സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ സ്വന്തം ഓട്ടോയിലാണ് മൃതദേഹം കണ്ടത്.

ഇതിനടുത്തുള്ള വാടകവീട്ടിലാണ് ഇയാളുടെ താമസം. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.