വിവിധപ്രദേശങ്ങളില്‍ ഓട്ടോയില്‍ കറങ്ങിനടന്ന് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച കേസിലും പിടിച്ചുപറിക്കേസിലുമായി നാല് പ്രതികളെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചതിന് പെരുമ്പാവൂര്‍ കുന്നക്കാട്ടുമല, പുളിക്കംകുടി വീട്ടില്‍ ഫൈസല്‍(23), കണ്ടന്തറ കുന്നുംപുറത്ത് ഫാറൂഖ്(21), പള്ളിക്കവല ചിറയമ്പാടം നടപറമ്പില്‍ വീട്ടില്‍ ഫാസില്‍(19) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് കോട്ടയം തീക്കോയി വില്ലന്താനത്ത് ജോര്‍ജിനെ ഉപദ്രവിച്ച് 9,500 രൂപ പിടിച്ചുപറിച്ച കേസില്‍ ഐമുറി കൂടാലപ്പാട് മേപ്പിള്ളി വീട്ടില്‍ ജോമി(30)യെയും പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ജോമി നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയിലില്‍ കിടന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. ഫൈസലും കൂട്ടരും മോഷ്ടിച്ച ഗ്യാസ് കുറ്റികള്‍ വില്‍പ്പനക്കായി കൊണ്ടുവന്നപ്പോള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പിടിയിലായത്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.