സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പന ഗണ്യമായി വര്‍ദ്ധിച്ചു. 2012 ഏപ്രില്‍ മുതല്‍ 2013 ഫെബ്രുവരി വരെ 5699.33 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.
എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇക്കാലയളവില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴിയായി 683.26 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.
ഇക്കാലയളവില്‍ കോര്‍പ്പറേഷന്‍റെ വെയര്‍ഹൗസുകള്‍ വഴി ബാര്‍ ലൈസന്‍സികള്‍ക്ക് 1772.30 കോടി രൂപയുടെ മദ്യവും വിതരണം ചെയ്തു.